Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഉഡുപ്പി ജില്ലയിലെ പരശുരാമ പ്രതിമ സ്ഥാപിച്ചതിലെ അഴിമതി ആരോപണം; ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ

മംഗളുരുവിലെ ഉഡുപ്പി ജില്ലയിലെ ഉമിക്കൽ മല തീം പാർക്കിൽ പരശുരാമ പ്രതിമ സ്ഥാപിച്ചതിലെ അഴിമതി ആരോപണത്തിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഉമിക്കൽ മല തീം പാർക്കിൽ പരശുരാമന്റെ പ്രതിമ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതി പരിഗണിച്ചാണ് നടപടി. കഴിഞ്ഞ ജനുവരി 27നാണ് പാർക്കിൽ പരശുരാമന്റെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തത്.

എന്നാൽ നിർമ്മിതിയിലെ നിലവാരമില്ലായ്മ കൊണ്ട് അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഭാഗികമായി നീക്കം ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മെയ് മാസത്തിലാണ് കർണാടക ഊർജ്ജമന്ത്രിയായ കാർക്കള എംഎൽഎ വി സുനിൽകുമാർ പ്രതിമയുടെ ഉദ്ഘാടനം നിർവഹിച്ചത്.

പത്തുകോടി രൂപ ചെലവഴിച്ച് കർണാടക വിനോദസഞ്ചാര സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായി 15 ടൺ വെങ്കലം ഉപയോഗിച്ച് ഭൂ നിരപ്പിൽ നിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച പ്രതിമയ്‌ക്ക് 33 അടി ഉയരമുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...