Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സാമൂഹിക സേവനത്തിൻ്റെ ജ്വലിക്കുന്ന പന്തങ്ങളാകാൻ ‘ടീം ഒപ്പം’

കൊല്ലം: അപരന്റെ കണ്ണീരിനൊപ്പം അലിയുന്ന മനസ്സുകളേക്കാൾ ഹൃദ്യമായ മറ്റെന്തുണ്ട്?…
അവന്റെ ഇല്ലായ്മകൾ കണ്ടറിഞ്ഞു അവനു നേരെ നീട്ടുന്ന സഹായഹസ്തങ്ങളെക്കാൾ വിലയുള്ള മറ്റെന്തുണ്ട്?….
പരസ്നേഹത്തിന്റെ അളവ്കോൽ മറ്റ് പലതിനാൽ നിർമ്മിക്കപ്പെടുന്ന ഇന്നിന്റെ ഈ സമൂഹത്തിനു മുൻപിൽ സാമൂഹിക സേവനത്തിന്റെ ജ്വലിക്കുന്ന പന്തങ്ങളാകാൻ കേരള കത്തോലിക്കാ യുവജനപ്രസ്ഥാനം – കെസിവൈഎം കൊല്ലം രൂപതയിലെ യുവജനങ്ങൾ മുന്നോട്ട് വരികയാണ്.
കെസിവൈഎം കൊല്ലം രൂപതയിലെ സോഷ്യൽ സർവീസ് വിങ്ങിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനം 2021 ഓഗസ്റ്റ് 28 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു നിർവഹിക്കുന്നു. ഒപ്പം സോഷ്യൽ സർവീസ് വിഭാഗത്തിന്റെ ഈ വർഷത്തെ പദ്ധതിയായ ” പൊതിച്ചോർ ” വിതരണത്തിന്റെ ഉത്ഘാടനവും ബഹുമാനപ്പെട്ട മന്ത്രി ഓൺലൈൻ ആയി നിർവഹിക്കുന്നു. വയറെരിയുന്ന അപരന്റെ വിളി കേൾക്കുവാൻ, അവനു ആഹാരം നൽകുവാൻ കെസിവൈഎം കൊല്ലം രൂപതാ യുവത മുന്നിലേയ്ക്ക് വരികയാണ്….

തുടർന്ന് കെസിവൈഎം കൊല്ലം രൂപതാ സോഷ്യൽ സർവീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ” ഞാനും നീയും നമ്മളെന്ന സമൂഹവും” എന്ന പ്രസക്ത വിഷയത്തിൽ ചിന്താ സദസ്സും സംഘടിപ്പിക്കുന്നു. സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയയായ ദിവ്യ പി ദേവ് ആണ് പ്രസ്തുത പരിപാടി നയിക്കുന്നത്.

സാമൂഹിക പ്രതിബദ്ധമായ പുതിയ പ്രവർത്തനങ്ങളുമായി പ്രവൃത്തി പധങ്ങളിൽ മുന്നേറുവാൻ എല്ലാ യുവജന സുഹൃത്തുക്കളെയും കെസിവൈഎം കൊല്ലം രൂപതാ സോഷ്യൽ സർവീസ് വിംഗ് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

ടീം ഒപ്പം
കെ.സി.വൈ.എം കൊല്ലം രൂപത

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...