Vismaya News
Connect with us

Hi, what are you looking for?

NEWS

മമ്മൂട്ടിക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി മകൾ സുറുമി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ സർപ്രൈസ് ചിത്രകാരിയായ മകൾ സുറുമി.

സുറുമിയുടെ വാക്കുകൾ

വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല. എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകൾ, കായ്കൾ, പൂക്കൾ, പുഴകൾ, മലകൾ… അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്. ഈ ചിത്രം അതിൽനിന്ന് അൽപം വ്യത്യസ്തമാണ്.

വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതി‍ർന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കാണറിയുക?

ഈ ലോകത്തിലെ ഏതൊരു മകൾക്കും അവളുടെ പിതാവു തന്നെയാണ് ഏറ്റവും ഉജ്വലനായ വ്യക്തി; എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീർത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാൻ തൊട്ടറിഞ്ഞത് അതിൽനിന്നാണ്. ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്നേഹം; കാൻവാസിലേക്ക് ഒരിക്കലും പൂർണമായി പകർത്താൻ കഴിയാത്ത നിറക്കൂട്ട് തന്നെയാണത്.

സ്നേഹത്തോടെ സുറുമി

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...