Vismaya News
Connect with us

Hi, what are you looking for?

Automobile

5–ാം നിലയിലെ ഫ്ലാറ്റിൽ സ്കൂട്ടർ എത്തിച്ച് ചാര്‍ജ് ചെയ്ത യുവാവ് വൈറലാകുന്നു

ഇനി ഇലക്ട്രിക്ക് വാഹന തരംഗമാണ് , ഇലക്ട്രിക് ഹൃദയവുമായി നിരവധി സ്കൂട്ടറുകളും കാറുകളും വിപണിയിലെത്തിക്കഴിഞ്ഞു. നിരത്തുകളിലേക്ക് നിരവധി ഇലക്ട്രിക് വാഹനങ്ങൾ എത്തുമ്പോൾ ചോദ്യചിഹ്നമായി ഉയരുകയാണ് 5–ാം നിലയിലെ ഫ്ലാറ്റിന്റെ അടുക്കളയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്ന ഈ ചിത്രം.

ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ നിരത്തിലെത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിക്കേണ്ടതുണ്ട് എന്നത് സത്യമാണ്. എന്നാൽ ഈ ചിത്രം അഞ്ചാം നിലയിലെ അടുക്കളയിൽ കയറിയതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. ബെംഗളുരുവിലെ വിഷ് ഗണ്ടി എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം ചിത്രം സഹിതം സമൂഹമാധ്യമത്തിൽ പറഞ്ഞത്.
കഴിഞ്ഞ നാലുമാസമായി ഫ്ലാറ്റിന്റെ പാർക്കിങ് സ്പെയ്സിൽ ഒരു ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ റസിഡൻസ് അസോസിയേഷനുമായി ഏറെ സംസാരിച്ചെങ്കിലും ചാർജിങ് പോയിന്റ് ലഭ്യമാക്കാൻ അവർ ഒരുക്കമല്ലായിരുന്നു. തുടർന്നാണ് സ്കൂട്ടർ ലിഫ്റ്റിൽ കയറ്റി 5–ാം നിലയിലെ ഫ്ലാറ്റിലെ അടുക്കളയിൽ എത്തിച്ച് ചാർജ് ചെയ്തത്. ‍‍ഇന്ത്യയുടെ ഇലക്ട്രിക് വാഹന കാപ്പിറ്റലായ ബെംഗളൂരുവിൽ ഫ്ലാറ്റ് സമുച്ചയത്തിലാണ് തനിക്ക് ഈ ദുരവസ്ഥ നേരിട്ടതെന്ന് വിഷ് പറയുന്നു.
സ്വന്തമായി പാർക്കിങ് സ്ഥലം ഇല്ലായിരുന്നതുകൊണ്ടാണ് യുവാവിന് ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ അനുവാദം നൽകാതിരുന്നതെന്ന് റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഉടൻ തന്നെ ചാർജിങ് പോയിന്റ് വയ്ക്കുന്നത് പരിഗണിക്കുമെന്നും അവർ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...