Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മദ്യലഹരിയിൽ ബൈക്കോടിച്ചു; തടഞ്ഞ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്

കോഴിക്കോട്: മദ്യലഹരിയിൽ ബൈക്കോടിച്ച് വരുന്നത് തടഞ്ഞപ്പോള്‍ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

പുതുപ്പാടി നെരൂക്കും ചാലിൽ പുത്തലത്ത് താമസക്കാരനായ അബ്‍ദുള്‍ സലാമാണ് ആത്മഹത്യശ്രമം നടത്തിയത്. സ്വയം കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ച ഇയാളെ ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചുങ്കം ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ച് വാഹനം ഓടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഈ നിലയില്‍ ബൈക്കോടിച്ച് പോകാന്‍ ആകില്ലെന്നും ബന്ധുക്കളെ ആരെയെങ്കിലും വിളിച്ചു വരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ഇതോടെ തൊട്ടടുത്ത കടയിയിലേക്ക് പോയി ബ്ലേഡുമായി തിരിച്ച് വന്ന് യുവാവ് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുറിവേൽപ്പിക്കാൻ കാരണമന്വേഷിച്ചപ്പോൾ കുടുംബ പ്രശ്നമെന്നാണ് ലഭിച്ച മറുപടി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...