Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഓടുന്ന ട്രെയിനില്‍വെച്ച് 20കാരി കൂട്ടബലാത്സംഗത്തിനിരയായി

മുംബൈ: ഓടുന്ന ട്രെയിനില്‍വെച്ച് 20കാരി കൂട്ടബലാത്സംഗത്തിനിരയായി. ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. രക്ഷപ്പെട്ട നാല് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഇഗത്പുരി-കസാറ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. യാത്രക്കാരെയും അക്രമികള്‍ കൊള്ളയടിച്ചു.

ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറിയ ശേഷം ആക്രമണവും കവര്‍ച്ചയും തുടങ്ങി. ഇവര്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തടയാന്‍ ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. കസാറ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ ശബ്ദമുണ്ടാക്കി ആളുകളെയും പൊലീസിനെയും കൂട്ടി. സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ട് പേര്‍ പിടിയിലായി.

അറസ്റ്റിലായ നാല് പേരില്‍ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. ബലാത്സംഗം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...