Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇന്റർനെറ്റ് സ്പീഡ് കുതിച്ചുയർന്നു: ജിയോ മുന്നിൽ

പഠനവും ജോലിയും ഓൺലൈനിലേക്ക് മാറ്റിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്‌വർക്ക് വേഗം കുത്തനെ കുറഞ്ഞുവെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ മിക്ക നെറ്റ്‌വർക്കുകളുടെയും വേഗം കുത്തനെ കൂടിയെന്നാണ് ട്രായിയുടെ റിപ്പോർട്ടിൽ കാണിക്കുന്നത്. ട്രായിയുടെ റിപ്പോർട്ട് പ്രകാരം 4ജി ഡൗൺലോഡിങ് വേഗത്തിൽ ജിയോയും അപ്‌ലോഡിങ്ങിൽ വോഡഫോൺ ഐഡിയയുമാണ് ഒന്നാമത്. ട്രായ് ഡേറ്റ പ്രകാരം റിലയൻസ് ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗം സെക്കൻഡിൽ 20.9 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. അപ്‌ലോഡ് വേഗം സെക്കൻഡിൽ 7.2 എംബിപിഎസുമായി വോഡഫോൺ ഐഡിയയും ഒന്നാമതെത്തി. ജിയോയുടെ 4ജി നെറ്റ്‌വർക്ക് വേഗം സെപ്റ്റംബറിൽ 15 ശതമാനം വർധിച്ചപ്പോൾ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വേഗം യഥാക്രമം 85 ശതമാനവും 60 ശതമാനവും വർധിച്ച് 11.9 എംബിപിഎസ്, 14.4 എംബിപിഎസ് എന്നിങ്ങനെയായി.

ഡൗൺലോഡ് വേഗം ഉപഭോക്താക്കളെ ഇന്റർനെറ്റിൽ നിന്ന് ഉള്ളടക്കം ആക്സസ് ചെയ്യാൻ സഹായിക്കുന്നതാണ്. അതേസമയം അപ്‌ലോഡ് വേഗം അവരുടെ കോൺടാക്റ്റുകളിലേക്ക് ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കാനോ അവരുമായി പങ്കിടാനോ സഹായിക്കുന്നു.
ട്രായി റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ മൂന്ന് ടെലികോം സ്വകാര്യ ഓപ്പറേറ്റർമാരുടെ 4ജി അപ്‌ലോഡ് വേഗത്തിലും പുരോഗതിയുണ്ട്. വോഡഫോൺ ഐഡിയ സെപ്റ്റംബറിൽ ശരാശരി 7.2 എംബിപിഎസ് അപ്‌ലോഡ് വേഗം നിലനിർത്തി. 6.2 എംബിപിഎസ് അപ്‌ലോഡ് വേഗവുമായി റിലയൻസ് ജിയോയും 4.5 എംബിപിഎസുമായി ഭാരതി എയർടെലും തൊട്ടുപിന്നാലെയുണ്ട്. പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് 4ജി സേവനം നൽകുന്നത്. എന്നാൽ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് വേഗം ട്രായ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...