ശ്രീധരണ ധർമസംഘം ട്രസ്റ്റ് പുതിയ ബോർഡ് അംഗങ്ങൾ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പ്രസിഡന്റായി സ്വാമി സച്ചിദാനന്ദയെയും ജനറൽ സെക്രട്ടറിയായി സ്വാമി ഋതംബരാനന്ദയെയും തെരഞ്ഞെടുത്തു. ട്രഷററായി സ്വാമി ശാരദാനന്ദയെയും തിരഞ്ഞെടുത്തു. പുതിയ ഭാരവിവാഹികളെ തിരഞ്ഞെടുത്തുകഴിഞ്ഞുള്ള ആദ്യയോഗത്തിലാണ് പ്രസിഡന്റിനെയും മറ്റും തിരഞ്ഞെടുത്തത്.
ബോർഡ് അംഗങ്ങളുടെ ആദ്യ യോഗം കഴിഞ്ഞ് സ്വാമിമാർ മഹാസമാധിയിൽ എത്തി പ്രാർത്ഥനയും പൂജയും നടത്തുകയും സത്യപ്രതിജ്ഞയും ചെയ്തു.
തുടർന്ന് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സ്വാമി സച്ചിദാനന്ദയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് പ്രസിഡന്റായി ചുമതലയേറ്റ സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി ഋതംബരാനന്ദയ്ക്കും ട്രഷറർ ശാരദാനന്ദയ്ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
You must be logged in to post a comment Login