കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജൂൺ പത്തിനായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാർച്ചിലാണ് മാർട്ടിനൊപ്പം താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനിയായ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന യുവതി ശരീരത്തിൽ ഗുരുതര പരുക്കുകളുമായി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല. യുവതിയുടെ ശരീരത്തിലേറ്റ പരുക്കുകൾ വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് അന്വേഷണം നടത്താൻ തയ്യാറായത്. പൊള്ളലേറ്റതും മർദനമേറ്റതിന്റെ പാടുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
KERALA NEWS
അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
You must be logged in to post a comment Login