ബിഗ് ബോസ് മലയാളം സീസണ് 3ന്റെ കഴിഞ്ഞദിവസം നടന്ന ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വോട്ടിംഗ് കണക്കുകള്‍ അവതാരകനായ മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഇനി അടുത്ത സീസണിനായുള്ള കാത്തിരിപ്പിന്റെ ദിവസങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.
“ആളൊഴിഞ്ഞ ബിഗ് ബോസ് വീട്. ഇനിയൊരു കാത്തിരിപ്പാണ്. ഇനിയീ വീട്ടില്‍ ഈ ചുവരുകള്‍ക്കുള്ളില്‍ സന്തോഷവും സങ്കടവും പ്രണയവും അടിപിടി, കുശുമ്പ്, കലഹം എല്ലാം വന്നു നിറയുന്നതു വരെ. അതുവരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം, കാണണം. ബിഗ് ബോസ് സീസണ് 4”, സീസണ് 3ലെ അവതാരകന്റെ അവസാന വാചകങ്ങളായി മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി.
സീസണ് 4 എന്നു തുടങ്ങുമെന്നും മത്സരാര്‍ഥികള്‍ ആരൊക്കെയാവുമെന്നുമുള്ളതടക്കം പ്രേക്ഷകരെ സംബന്ധിച്ച് ആകാംക്ഷ നിറഞ്ഞതുകൂടിയാണ് ആ കാത്തിരിപ്പ്.
You must be logged in to post a comment Login