സംസ്ഥാനത്തു ലോക്ക് ഡൗൺ രീതിയിൽ മാറ്റം വരും .ശനിയാഴ്ച ലോക്ക് ഡൗൺ പിൻവലിക്കും.ഞായറാഴ്ച നിയന്ത്രണം തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ സംസ്ഥാനത്ത് പിന്‍വലിച്ചു. ലോക്ഡൗണ്‍ നയത്തില്‍ വന്ന മാറ്റം നാളെ ആരോഗ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. ഏഴു ദിവസത്തെ രോഗികളുടെ കണക്ക് അടിസ്ഥാനമാക്കിയാവും കണ്ടയ്ന്മെന്റ് സോണ്‍ തീരുമാനിക്കുക. ആയിരത്തില്‍ എത്ര രോഗികള്‍ എന്ന് നോക്കി ആ മേഖല മാത്രം അടച്ചിടും.
എല്ലാ കടകളുടെയും സമയപരിധി രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതുവരെയാക്കി .ആഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തിലും 22ന് അവിട്ടം ദിനത്തിലും ഞായാറാഴ്ച ലോക്ഡൗണ്‍ ഉണ്ടാവില്ല. ഓണക്കാലത്ത് ലോക്ഡൗണില്ല.റെസ്റ്റാറ്റാൻറ്സും ഹോട്ടലുകളും തുറസായ സ്ഥലത്ത് ഭക്ഷണ ഇരുന്നു കഴിക്കുന്നതിനും അനുമതി നല്‍കും. ലോക്ഡൗണ്‍ നയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ സര്‍ക്കാര്‍ നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും
You must be logged in to post a comment Login