Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഉദ്ധവ് താക്കറെ സർക്കാരിനോട് പകരംവീട്ടാനൊരുങ്ങി ബിജെപി: മൂന്നു വർഷം മുൻപ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കാന്‍ നീക്കം

ന്യൂ ഡെൽഹി: കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സർക്കാരിനോട് പകരംവീട്ടാനൊരുങ്ങി ബിജെപി. മൂന്നു വർഷം മുൻപ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പോലീസിൽ പരാതി നൽകി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാസിക്കിൽ പരാതി നൽകിയിരിക്കുന്നത്.

ഉദ്ധവ് താക്കറെ, രശ്മി താക്കറെ, വരുൺ സർദേശായി എന്നിവർക്കെതിരേ മൂന്നു പരാതികളാണ് ബിജെപി നേതാക്കൾ നൽകിയിരിക്കുന്നത്. 2018ൽ ഉദ്ധവ് താക്കറെ നടത്തിയ പരാമർശത്തിനെതിരേയാണ് പരാതി. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയിൽ ചെരിപ്പ് ധരിച്ചുകൊണ്ട് ഹാരാർപ്പണം നടത്തിയതിനെതിരെയായിരുന്നു പരാമർശം. ചെരിപ്പിട്ടുകൊണ്ട് ഹാരാർപ്പണം നടത്തിയ ആളെ ചെരിപ്പുകൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

രണ്ടാമത്തെ പരാതി ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്ക്കെതിരെയാണ്. നാരായൺ റാണെക്ക് എതിരെ സാമ്നയിൽ വന്ന ലേഖനത്തിൽ മോശം പരാമർശം നടത്തി എന്നാരോപിച്ചാണ് പരാതി. നാരായൺ റാണെയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുൺ സർദേശായിക്കെതിരേയും പരാതി നൽകിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുൻപാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആദിത്യനാഥിനെതിരേ പരാമർശം നടത്തിയത്. ‘എങ്ങനെയാണ് യോഗിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്? ആദിത്യനാഥ് ഒരു യോഗിയാണ്, യോഗിയായ ഒരാൾ എല്ലാം വെടിഞ്ഞ് ഗുഹയിൽ ഇരിക്കണം. യു.പിയിൽ നിന്ന് ഒരു പുരോഹിതൻ ശിവജിയുടെ കിരീടധാരണത്തിനായി വന്നു. വായു നിറച്ച ബലൂൺ പോലെയാണ് യോഗി എത്തിയത്. ചെരുപ്പ് ധരിച്ചാണ് ശിവജിക്ക് ഹാരമണിയിച്ചത്. ആ ചെരുപ്പ് വെച്ച് നല്ലൊരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്’, എന്നായിരുന്നു താക്കറെയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരേയുള്ള പരാമർശത്തിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയെ പോലീസ് അറസ്റ്റ് ചെയ്തത്. താക്കറേയ്ക്കെതിരേ നാരായൺ റാണെ നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ‘സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വാതന്ത്ര്യം ലഭിച്ച വർഷമറിയാൻ തിരിഞ്ഞു നോക്കിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച വർഷം അറിയാത്ത മുഖ്യമന്ത്രി അപമാനമാണ്, ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ അടിച്ചേനെ’ എന്നുമായിരുന്നു നാരായൺ റാണെയുടെ പരാമർശം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....