അമേരിക്കൻ ടിവി താരവും മോഡലുമായ കിം കർദാഷിയാൻ അടുത്തിടെ ധരിച്ച വ്യത്യസ്ത ലുക്കിലുള്ള വസ്ത്രമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. കിം കർദാഷിയാന്റെ വേഷം കണ്ട ആരാധകർ താരം എങ്ങനെയാണ് ശ്വസിക്കുന്നത് എന്നാണ് അമ്പരന്നത്. ആളുകളെ അതിശയിപ്പിക്കുന്ന തരത്തില്‍ നടി സ്വയം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയിരുന്നു. ശരീരം മാത്രമല്ല മുഖവും മറയ്ക്കുന്ന രീതിയില്‍ മാസ്കും ധരിച്ചിരുന്നു.
കിം തന്റെ ഈ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരത്തിന്റെ പുതിയ സ്റ്റൈലിനെ അമേരിക്കൻ ഹൊറർ സ്റ്റോറി എന്നാണ് വിശേഷിപ്പിച്ചത്.
You must be logged in to post a comment Login