ചെങ്ങന്നൂർ ഇടനാട് കൈതക്കാട്ട് വീട്ടിൽ ഹരികുമാറിന്റെ കൈ കാലുകൾ തല്ലിയൊടിച്ച കേസിലെ പ്രതി ഇടനാട് സ്വദേശി വേദ സജിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തായ അരവിന്ദൻറെ വീട്ടിൽ നിൽക്കുകയായിരുന്നു ഹരികുമാറിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ ഹരികുമാറിനെ വലതു കെെക്കും വലതുകാലിനും ഒടിവ് സംഭവിക്കുകയും ഇത് തടയാൻ ശ്രമിച്ച അരവിന്ദൻറെ കൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിനുശേഷം പ്രദേശത്ത് കറങ്ങിനടന്ന പ്രതിയെ പുത്തൻകാവ് ഭാഗത്ത് വെച്ച് ചെങ്ങന്നൂർ ഐ എസ് എച്ച്. ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു
You must be logged in to post a comment Login