Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കേരളം നിതാന്ത ജാഗ്രതയിൽ: ഡാമുകൾ തുറന്നു, ചാലക്കുടിയിൽ ജാഗ്രത നിർദേശം; ഇടമലയാർ അണക്കെട്ട് നാളെ തുറക്കും

തൃശൂർ: സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ മഴ മാറിയെങ്കിലും നിതാന്ത ജാഗ്രതയിൽ. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ച 12 ജില്ലകളിൽ യെലോ അലർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ തുറന്ന് തുടങ്ങി. കെഎസ്ഇബിയുടെ എട്ട് ഡാമുകളിലും ജലവിഭവവകുപ്പിന്റെ രണ്ട് ഡാമിലും റെഡ് അലർട്ടാണ്. ഷോളയാർ, കക്കി ഡാമുകൾ തുറന്നു. വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്താണ് കക്കി ഡാം തുറന്നത്.

ഷോളയാറിൽ നിന്നും പറമ്പിക്കുളത്ത് നിന്നും വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ ചാലക്കുടിയിൽ കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറിൽ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്. വൈകീട്ട് 4 നും 6 നും ഇടയിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയരുമെന്നാണ് നിലവിൽ കണക്കാക്കുന്നത്.

ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിർദ്ദേശം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി രാജൻ അറിയിച്ചു.

ഇടമലയർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും. രാവിലെ 6 മണി മുതലാണ് ഷട്ടർ പരമാവധി 80 സെന്റിമീറ്റർ വീതം ഉയർത്തുക. പെരിയാറിന്റെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നേക്കുമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്താൻ ആർഡിഒയുടെ നേതൃത്വത്തിൽ കോതമംഗലത് അടിയന്തര യോഗം ചേർന്നു. നിലവിൽ 165.4 മീറ്റർ ആണ് ജനനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭണശേഷി 169 സെന്റി മീറ്റർ ആണ്.

കനത്ത മഴയെ തുടർന്ന് ചിമ്മിനി ഡാമിന്റെ ഷട്ടർ 10 സെ. മീറ്ററിൽ നിന്ന് 13 സെ. മീറ്ററായി ഉയർത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അവശ്യഘട്ടങ്ങളിൽ ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും മാറി താമസിക്കേണ്ടതുമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....