സിനിമാ താരങ്ങൾക്കിടയിലെ താരമായി മാറുകയാണ് ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയർ. ഏറ്റവും ഒടുവിൽ വെൽഫയർ വാങ്ങിയ മലയാളി താരം നടനും നിർമാതാവുമായ വിജയ് ബാബുവാണ്. വെൽഫയർ സ്വന്തമാക്കാൻ പ്രധാനകാരണം അതിലെ യാത്രാ സുഖമാണെന്ന് താരം പറയുന്നു. നേരത്തെ മോഹൻലാലും സുരേഷ് ഗോപിയും ഫഹദ് ഫാസിലും വെൽഫെയർ വാങ്ങിയിരുന്നു.
“കേരളത്തിന് അകത്തും പുറത്തും ധാരാളം യാത്രകൾ ചെയ്യുന്ന ആളാണ് അതുകൊണ്ട് യാത്രാസുഖമുള്ളൊരു വാഹനമായിരുന്നു മനസിൽ. ഏറെ ദൂരം യാത്ര ചെയ്താലും മടുപ്പുണ്ടാകരുത്. ഒരു സുഹൃത്തിന്റെ വെൽഫയറിൽ യാത്ര ചെയ്തപ്പോൾ വാഹനത്തിന്റെ കംഫർട്ട് ശരിക്കും ആസ്വദിച്ചു. ശേഷം അധികം ആലോചനകളില്ലാതെ വാഹനം സ്വന്തമാക്കുകയായിരുന്നു” – വിജയ് പറയുന്നു.
ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 89.90 ലക്ഷം രൂപയാണ്. വെൽഫയർ വാങ്ങിയ വിജയ് ബാബുവിന് മഹീന്ദ്ര ഥാർ നേരത്തെ തന്നെയുണ്ട്. ഇതുകൂടാതെ മഹീന്ദ്രയുടെ തന്നെ ആൾട്ടൂറാസ് ജി4ഉം താരത്തിന്റെ ഗാരീജിലുണ്ട്.
toyota-vellfire
രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് കൂടാതെ മുന്‍ പിന് ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.
യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്ടെയ്ന്മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകള്‍ എന്നിവയുണ്ട്.
You must be logged in to post a comment Login