കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ആദ്യ മോഡലുകളായ എസ് വൺ, എസ് വൺ പ്രോ എന്നിവയുടെ ഔപചാരിക അവതരണം. അടിസ്ഥാന വകഭേദമായ എസ് വണ്ണിന് 99,999 രൂപയും മുന്തിയ പതിപ്പായ എസ് വൺ പ്രോയ്ക്ക് 1,29,999 രൂപയുമാണു ഷോറൂം വില (ഫെയിം ടു സബ്സിഡി അടക്കം; സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച ഇളവുകൾ കൂടാതെ).
1 ലക്ഷം രൂപയുടെ എസ് വൺ ഒറ്റ ചാർജിൽ 121 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ 1.29 ലക്ഷം രൂപ വിലയുള്ള എസ് വണ്‍ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്. എസ് വണ്ണിന്റെ ഉയർന്നവേഗം 90 കിലോമീറ്ററും എസ് വണ്‍ പ്രോയുടേത് 115 കിലോമീറ്ററുമാണ്. 8.5 കിലോ വാട്ടാണ് സ്കൂട്ടറിന്റെ കരുത്ത്.
സ്കൂട്ടർ വിപണിയിലെ ഏറ്റവും മികച്ച പെർഫോമൻസുമായിട്ടാണ് സീരിസ് വൺ എത്തുന്നത്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത്തിലെത്താൻ 3 സെക്കന്റും 60 കിലോമീറ്റർ വേഗത്തിലെത്താൻ 5 സെക്കന്റും മാത്രം മതി. 3 ജിബി റാമുള്ള 7 ഇഞ്ച് ടച്ച് സ്ക്രീനാണ് ഇൻട്രുമെന്റ് ക്ലസ്റ്ററിൽ. ക്രൂസ് കൺട്രോൾ, കീലെസ് എൻട്രി, ഇൻബിൽഡ് സ്പീക്കറുകൾ, വോയിസ് കൺട്രോൾ, പേഴ്സണലൈസ് മൂഡ്സ് ആന്റ് സൗണ്ട്, റിവേഴ്സ് ഗീയർ, ഹിൽ ഹോൾഡ് തുടങ്ങിയ ഫീച്ചറുകൾ സ്കൂട്ടറിലുണ്ട്.
അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണു സ്കൂട്ടറിലെ മറ്റൊരു സവിശേഷത; വെറും 18 മിനിറ്റിൽ ബാറ്ററി പകുതിയോളം ചാർജ് ആവുമെന്നാണ് ഓലയുടെ വാഗ്ദാനം. പാതി ചാർജിൽ തന്നെ 75 കിലോമീറ്റർ ഓടാനും സ്കൂട്ടറിനാവും.
You must be logged in to post a comment Login