കടക്കാവൂരിൽ അമ്മയേയും സഹോദരനേയും മാതാവിന്റെ സഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിയിൽ.കഴിഞ്ഞ ദിവസം വെളുപ്പിന് 2 മണിയോട് കൂടിയായിരുന്നു സംഭവം.
മണ്ണാത്തി മ്മൂല താമസിക്കുന്ന പ്രതിയുടെ കുഞ്ഞമ്മയായ സുശീലയെയും മാതാവിനെയും സഹോദരനേയും ആണ് വെട്ടി പരിക്കേൽപ്പിക്കുകയും. കൊല്ലാൻ ശ്രമിക്കുകയും ചെയ്തത് കേസിലെ പ്രതിയായ വിജയനെ ( 41)പോലീസ് പിടികൂടി.പ്രതിയുടെ പേരിൽ നിലവിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. ഇതിനു മുൻപ് പെറ്റീഷൻ അന്വേഷിച്ചു പോയ എസ് ഐയെയും പോലീസ് കാരനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ്.
പ്രതി അന്നേദിവസം മദ്യപിച്ച് മണ്ണാത്തി മൂലയിലുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടിൽ എത്തുകയും അവിടെ ഉള്ള പ്രതിയുടെ സഹോദരനെയും അമ്മയും കുഞ്ഞമ്മയെയും മാരകമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കൂടുതൽ പരിക്കേറ്റത് പ്രതിയുടെ കുഞ്ഞമ്മയയായ സുശീലക്ക് ആണ്. പ്രതി കൃത്യത്തിന് ഉപയോഗിച്ച വടിവാളും, പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
You must be logged in to post a comment Login