വക്കം പണയിൽകടവ് പാലത്തിന് സമീപം അറവുമാലിന്യവും മനുഷ്യവിസർജ്യം അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. പണയിൽകടവ് പാലത്തിനു സമീപത്തുള്ള കാടുകയറിയ പ്രദേശത്താണ് ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മാലിന്യങ്ങളിൽ നിന്നുള്ള ദുരഗന്ധം മൂലം ഇതുവഴിയുള്ളയാത്ര ദുസ്സഹമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും ഏറിവരുകയാണ്. തെരുവുനായ്ക്കൾ മാലിന്യങ്ങൾ കടിച്ചുകീറി റോഡിലും മറ്റുപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. മാലിന്യങ്ങൾ ഒഴുകി കുളമുട്ടം പണയിൽകടവ് കായലിലേക്കെത്തി കായൽമലിനീകരണവും സംഭവിക്കുന്നു.
പാലത്തിനു സമീപത്തുള്ള ജനവാസമേഖലയിലായിരുന്നു ഇതിനുമുൻപ് മാലിന്യം നിക്ഷേപിച്ചിരുന്നത്. പ്രദേശവാസികൾ അവിടെ സി സി ടി വി സ്ഥാപിച്ചതോടെയാണ് പണയിൽ കടവ് പാലത്തിന് സമീപ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയത്. സായാഹ്നങ്ങളിൽ കായൽ ഭംഗി ആസ്വദിക്കുവാനെത്തുന്നവർ വിശ്രമിക്കുന്ന സ്ഥലമാണിത്. കായലിനും പ്രദേശങ്ങളിലും മലിനീകരണം സൃഷ്ടിക്കുന്നവരെ തടയണമെന്നാണ് പ്രദേശവാസികൾ.
You must be logged in to post a comment Login