Vismaya News
Connect with us

Hi, what are you looking for?

Automobile

അന്ന ബെൻ ഇനി എവിടെപ്പോയാലും കിയ സോണറ്റ് ഒപ്പമുണ്ടാകും…

സെൽറ്റോസും കാർണിവല്ലും തെളിച്ച വഴിയിലൂടെ എത്തിയ സോണറ്റും സൂപ്പർഹിറ്റ് വാഹനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു. സോണറ്റിന്റെ ക്യൂട്ട്നെസ്സിൽ കണ്ണുടക്കി ഈ ചെറു എസ്‍യുവി സ്വന്തമാക്കിയവരുടെ നിരയിലേക്ക് യുവ നായിക അന്ന ബെന്നും. കൊച്ചിയിലെ കിയ ഷോറൂമിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.

സോണറ്റിന്റെ ജിടിഎക്സ് പ്ലസ് എന്ന ഓട്ടമാറ്റിക് വകഭേദമാണ് അന്ന സ്വന്തമാക്കിയത്. ഒരു ലീറ്റർ എൻജിനുള്ള വാഹനത്തിന് 7 സ്പീഡ് ഡിസിടി ഗിയർബോക്സാണ്. ഏകദേശം 12.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മാരുതി സുസുക്കി വിറ്റാര ബ്രേസയും ഹ്യുണ്ടേയ് വെന്യുവും നിസ്സാൻ മാഗ്‌നൈറ്റും റെനോ കൈഗറും ടാറ്റ നെക്സനും മഹീന്ദ്ര എക്സ് യു വി 300യുമൊക്കെ മാറ്റുരയ്ക്കുന്ന സബ് കോംപാക്ട് വിപണിയിൽ പടയ്ക്കിറങ്ങിയ സോണെറ്റിന്റെ അടിസ്ഥാന വകഭേദത്തിന് 6.89 ലക്ഷം രൂപയാണു ഷോറൂം വില.
മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച് പി കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.
1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ.‌

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...