Vismaya News
Connect with us

Hi, what are you looking for?

Automobile

ഒലയുടെ ടെസ്റ്റ് ഡ്രൈവ് 15നകം ;കേരള തലസ്ഥാനത്തും എത്തും..

വൈദ്യുത സ്കൂട്ടറുകളായ എസ് വണ്ണിന്റെയും എസ് വൺ പ്രോയുടെയും പരീക്ഷണ ഓട്ടം രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഓല ഇലക്ട്രിക് ഒരുങ്ങുന്നു. വരും ആഴ്ചകളിലായി ആയിരത്തോളം നഗരങ്ങളിലും പട്ടണങ്ങളിലും ഇ സ്കൂട്ടറുകൾ പരീക്ഷണ ഓട്ടത്തിനു ലഭ്യമാക്കാനാണു കമ്പനിയുടെ നീക്കം. നിലവിൽ വാഹനം വാങ്ങുകയോ ബുക്കിങ് നടപടികൾ പൂർത്തിയാക്കുകയോ ചെയ്തു കാത്തിരിക്കുന്ന എല്ലാവർക്കും ഡിസംബർ 15നകം ടെസ്റ്റ് ഡ്രൈവിന് അവസരമൊരുക്കുമെന്നാണ് ഓല ഇലക്ട്രിക്കിന്റെ പ്രഖ്യാപനം.

സൂറത്ത്, തിരുവനന്തപുരം, കോഴിക്കോട്, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, വഡോദര, ഭുവനേശ്വർ, തിരുപ്പൂർ, ജയ്പൂർ, നാഗ്പൂർ നഗരങ്ങളിൽ ഈ 27ന് ‘എസ് വൺ’, ‘എസ് വൺ പ്രോ’ എന്നിവ പരീക്ഷണ ഓട്ടത്തിനെത്തും. നവംബർ 10 മുതൽ ബെംഗളൂരു, ഡൽഹി, അഹമ്മദബാദ്, കൊൽക്കത്ത നഗരങ്ങളിൽ ഓല ഇലക്ട്രിക്കിന്റെ ഇ സ്കൂട്ടറുകളുടെ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചിരുന്നു. 19 മുതൽ ചെന്നൈ, ഹൈദരബാദ്, കൊച്ചി, മുംബൈ, പുണെ എന്നീ നഗരങ്ങളിലും ‘എസ് വൺ’, ‘എസ് വൺ പ്രോ’ എന്നിവ പരീക്ഷണ ഓട്ടത്തിനെത്തി.

കണ്ടും വായിച്ചും മാത്രമറിഞ്ഞ ഇ സ്കൂട്ടറുകൾ നേരിട്ടു കാണാനും ഓടിച്ചു നോക്കാനും ആയിരങ്ങളാണു ദിവസേന എത്തുന്നതെന്ന് ഓല ഇലക്ട്രിക് ചീഫ് ബിസിനസ് ഓഫിസർ അരുൺ സിർദേശ്മുഖ് അവകാശപ്പെട്ടു. ‘എസ് വൺ’ ശ്രേണിയുടെ തകർപ്പൻ രൂപകൽപ്പനയും മികച്ച പ്രകടനക്ഷമതയും സാങ്കേതിക മികവും യാത്രാസുഖവുമൊക്കെ വാഹനം ബുക്ക് ചെയ്തവരെ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുംദിനങ്ങളിൽ പരീക്ഷണ ഓട്ടം വിപുലമാക്കാനും ആയിരത്തോളം നഗരങ്ങളിലും പട്ടണങ്ങളിലും ഈ സൗകര്യം ലഭ്യമാക്കാനുമാണു കമ്പനിയുടെ തീരുമാനം. ഡിസംബർ മധ്യത്തോടെ നിലവിൽ ഇ സ്കൂട്ടറിൽ താൽപര്യം പ്രകടിപ്പിച്ചവർക്കൊക്കെ ടെസ്റ്റ് ഡ്രൈവിന് അവസരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...