Tuesday, October 3, 2023

കുത്തനെ കുറഞ്ഞ് സ്വര്‍ണവില

സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4470 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായി.

നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് 35,760 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 44,700 രൂപയാണ്.

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 39 രൂപ കുറഞ്ഞു. ഇന്നത്തെ സ്വർണ വില 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4876 രൂപയാണ്. ഒരു പവൻ സ്വർണ വില 39,008. 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ 35 രൂപയുടെ കുറവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 350 രൂപ കുറഞ്ഞു.

Vismaya News Live Tv

Latest Articles