മന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജിന്റെ അധിക്ഷേപകരമായ ടെലഫോണ്‍ സംഭാഷണം ഫെയ്സ് ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നന്ദകുമാര്‍ പ്രചരിപ്പിച്ചിരുന്നു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതിയിലെ അഭിഭാഷകന് ബി.എച്ച്. മന്‍സൂര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു.
You must be logged in to post a comment Login