തിരുവനന്തപുരം ആര്യനാട് വാക്സിന് മാറി കുത്തിവെച്ച സംഭവത്തില്‍ ഡിഎംഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത.ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് വിവരശേഖരണം നടത്തുക.
കഴിഞ്ഞ ദിവസമാണ് പതിനഞ്ചുവയസുകാര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രി അധികൃതര്‍ കൊവിഡ് വാക്സിന് നല്‍കിയത്.വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം.വിദ്യാര്‍ത്ഥികള്‍ നിലവില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്
You must be logged in to post a comment Login