ശ്രീജിത്ത് എന്സംവിധാനം ചെയ്യുന്ന ബിജു മേനോൻചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.കൊല്ലം, ആറ്റിങ്ങൽ ഭാഗത്തു നിന്നുള്ളവരെയാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് പോസ്റ്ററിൽ പറയുന്നു. ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിംഗ് കാൾബിജു മേനോൻ പങ്കുവച്ചു.
45നും 65നും ഇടയിൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർക്ക് ചിത്രത്തിൽ അഭിനയിക്കാനാകും. ഇൻട്രോഡഷൻ വീഡിയോയും സ്വന്തമായി പെർഫോം ചെയ്ത വീഡിയോയും ഇതിനായി അയക്കേണ്ടതാണ്. ലുക്ക് അല്പം പഴഞ്ചനായിക്കോട്ടെ എന്നും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ പറയുന്നു.
പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്. ബിജു മേനോന് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് പത്മപ്രിയയാണ്. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. യുവതാരങ്ങളായ റോഷന് മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
You must be logged in to post a comment Login