650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ മോട്ടർ സൈക്കിളുകളിൽ ഇന്ത്യയ്ക്ക് അനുവദിച്ച 120 യൂണിറ്റും വെറും 120 സെക്കൻഡിൽ വിറ്റു തീർന്നെന്നു റോയൽ എൻഫീൽഡ്. കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ ആനിവേഴ്സറി എഡീഷൻ വിഭാഗത്തിൽ ആകെ 480 യൂണിറ്റ് മാത്രമാവും ലോകവ്യാപകമായി വിൽപനയ്ക്കെത്തുകയെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടർ സൈക്കിൾ നിർമാണ മേഖലയിൽ റോയൽ എൻഫീൽഡ് 120 വർഷം പിന്നിടുന്നതിന്റെ ആഘോഷമായാണു ‘650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ’ എത്തുന്നത്. അതുകൊണ്ടുതന്നെ സവിശേഷ ബാഡ്ജിങ്ങും പ്രത്യേക ലിവറിയുമൊക്കെയായിട്ടാണു ബൈക്കുകളുടെ വരവ്. ‘കോണ്ടിനെന്റൽ ജി ടി 650’, ‘ഇന്റർസെപ്റ്റർ 650’ എന്നിവയുടെ ‘ആനിവേഴ്സറി എഡീഷൻ’ വകഭേദത്തെ ‘കലക്ടേഴ്സ് എഡീഷൻ’എന്നാണു നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്
You must be logged in to post a comment Login