Vismaya News
Connect with us

Hi, what are you looking for?

Automobile

ടിഎക്‌സ്9 വിപണി കീഴടക്കാൻ ;കേരളത്തിലുടനീളം ബാറ്ററി സ്വാപ്പിങ് സ്‌റ്റേഷനുകൾ ഒരുങ്ങുന്നു..

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ച ടിഎക്‌സ്9 കേരളത്തിലുടനീളം ബാറ്ററി സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. പങ്കാളിത്ത സമീപനത്തോടെ ആരംഭിക്കുന്ന സ്വാപ്പിങ് സ്‌റ്റേഷനുകൾ നൂറിലധികം വാഹനങ്ങൾ വിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും തുറക്കുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി .
ഉപഭോക്താക്കളുടെ സൗകര്യം മുൻ നിർത്തി, വാഹനത്തിനൊപ്പം നൽകുന്ന സ്വാപ്പബിൾ ബാറ്ററിയുടെ ചാർജ് യാത്രയ്ക്കിടയിൽ തീർന്നു പോയാലും ടെക്‌നോളജിയുടെ സഹായത്തോടെ സമീപമുള്ള ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻ ഉപഭോക്താക്കൾക്ക് കണ്ടുപിടിക്കാവുന്ന തരത്തിലാണ് സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 300 സ്വാപ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കാനും വളരെ എളുപ്പമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...