സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ പുറക്കാട്ട് താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെന്നാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചത്.
പക്ഷിപ്പനി സ്ഥിതീകരിച്ചത് മൂലം തകഴി പഞ്ചായത്തിൽ താറാവുകളെ കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ഇതിനായി 10 ടീമുകളെ നിയോഗിച്ചു.
എച്ച്5എൻ1 ഇൻഫ്ലുവൻസ ഇനത്തിൽ പെട്ട വൈറസുകൾ താറാവുകൾക്ക് ബാധിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ. വൈറസ് വായുവിലൂടെയും പകരാൻ സാധ്യതയുണ്ട്. ഇത് അതിവേഗം പടരാൻ സാധ്യതയുള്ളതിനാലാണ് ഉത്തരവ് ഇറക്കിയത്.
You must be logged in to post a comment Login