Vismaya News
Connect with us

Hi, what are you looking for?

Automobile

കോംപാക്റ്റ് എസ്‍യുവികളിലെ രാജാവായി ബ്രെസ…

മാരുതി സുസുക്കിയുടെ മോഡലുകൾ വിൽപ്പനയിൽ പുത്തൻ നാഴികക്കല്ലുകൾ സ്വന്തമാക്കുന്നതു പതിവു സംഭവമായിട്ടുണ്ട്. കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിതു കഴിഞ്ഞ ദിവസമായിരുന്നു. അരങ്ങേറ്റം കുറിച്ച് ആറു വർഷത്തിനുള്ളിലാണ് ‘ബലേനൊ’ ഈ തകർപ്പൻ നേട്ടം സ്വന്തമാക്കിയത്.

ഇപ്പോഴിതാ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയുടെ ഇതുവരെയുള്ള ആകെ വിൽപ്പനയും ഏഴു ലക്ഷം യൂണിറ്റ് കവിഞ്ഞു. 2016ലെ ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ‘വിറ്റാര ബ്രേസ’, നിരത്തിലെത്തി ആറു വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷവും ഒൻപതു മാസവും (അഥവാ 69 മാസം) കൊണ്ടാണു ‘വിറ്റാര ബ്രേസ’ വിൽപ്പന ഏഴു ലക്ഷം യൂണിറ്റിലെത്തിയത്. മാരുതി സുസുക്കിയുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’ ഈ നേട്ടം സ്വന്തമാക്കിയത് ഒൻപതു വർഷവും ഒൻപതു മാസവും കൊണ്ടായിരുന്നു. ‘ബലേനൊ’യാവട്ടെ 72 മാസത്തിനകം വിൽപ്പന 10 ലക്ഷം യൂണിറ്റ് തികച്ചു. ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ 16 വർഷത്തനിടെ കൈവരിച്ചത് 25 ലക്ഷം യൂണിറ്റ് വിൽപ്പനയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...