പയമ്പള്ളി പുതിയിടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ. സംഭവമറിഞ്ഞയുടൻ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പയ്യമ്പള്ളി പുതിയിടത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്.
ഇന്നലെ രാത്രിയാണ് തൃശൂർ നിന്ന് വണ്ടിയിൽ വരികയായിരുന്ന കുടുംബം വഴിയിൽ കടുവയെ കാണുന്നത്. ആദ്യം ഭയപ്പെട്ടുവെങ്കിലും കടുവ വഴിയിൽ നിന്ന് മാറിപ്പോവുകയായിരുന്നു.
ഇവരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. നാട്ടുകാർ തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല
You must be logged in to post a comment Login