Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

വര്‍ണവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ്.

1980 കളില്‍ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. ഇതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം അടിച്ചമര്‍ത്തപെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുകയായിരുന്നു. ദാരിദ്ര്യം,എയ്ഡ്‌സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണം നടത്തി.

1931 ഒക്ടോബര്‍ 7ന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്.1976 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സൊവേറ്റോ കലാപത്തോടെയാണ് വര്‍ണ്ണവിവേചനത്തിനെതിരേയുള്ള സമരത്തില്‍ പങ്കാളിയാവാന്‍ ഡെസ്മണ്ട് തീരുമാനിച്ചത്. 1976 മുതല്‍ 1978 വരെ സൗത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ക്രൈസ്തവദേവാലയങ്ങളുടെ ഈ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ എന്ന സ്ഥാനം ഉപയോഗിച്ച് അദ്ദേഹം വര്‍ണ്ണവിവേചനത്തിനെതിരേ പോരാടാന്‍ തീരുമാനിച്ചു. തന്റെ പ്രസംഗങ്ങളിലൂടെയും, രചനകളിലൂടേയും ഡെസ്മണ്ട് ഈ ദേശീയവിപത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. വര്‍ണ്ണവിവേചനത്തിനായുള്ള പോരാട്ടാത്തില്‍ ഒരുമിച്ചു പങ്കാളികളാകാന്‍ ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ഡെസ്മണ്ട് ആഹ്വാനം ചെയ്യുമായിരുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...