“എല്ലാവരെയുംപോലെ ഞാനും പ്രതീക്ഷിക്കുന്നു, മിന്നല്‍ മുരളിക്ക് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന്. പക്ഷേ അത് സംഭവിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ കഥാപാത്രത്തിന്റെ റോള്‍ എന്തായിരിക്കും എന്നൊക്കെ ആലോചിക്കാറുണ്ട്. അത് സംബന്ധിച്ച് കുറേ ആഗ്രഹങ്ങളുണ്ട്. പക്ഷേ അതെല്ലാം തീരുമാനിക്കേണ്ടത് ബേസില്‍ ജോസഫ് ആണ്. അതിനാല്‍ ഈ ചോദ്യം ദയവായി ബേസിലിനോട് ചോദിക്കൂ. “, ഗുരു സോമസുന്ദരം പറയുന്നു.
താന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന് ഈ തരത്തിലുള്ള ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗുരു സോമസുന്ദരം പറഞ്ഞു- “അഭിനയിച്ച സമയത്ത് ബേസില്‍ ജോസഫ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു, എല്ലാവര്ക്കും ഇഷ്ടമാവുമെന്ന്.
കേരളത്തിലുള്ള എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടാന്‍ പോവുകയാണെന്ന്. പക്ഷേ ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷമുണ്ട്”, ഗുരു പറയുന്നു.
You must be logged in to post a comment Login