പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഒരു കട്ട ഫാനുണ്ട് മലപ്പുറം വണ്ടൂർ വാണിയമ്പലത്ത്. ആറാം ക്ലാസ് വിദ്യാർത്ഥിനി ഹംനയുടെ വലീയ ആഗ്രഹമായിരുന്നു വിഡി സതീശനെ നേരിൽകണ്ട് ഫോട്ടോയെടുക്കണമെന്നത്.
വിഡി പ്രസംഗിച്ചുകൊണ്ടിരിക്കെ ഏറെ നേരം വേദിക്ക് മുന്നിൽ കാത്തിരുന്ന കൊച്ചുമിടുക്കിക്ക് പ്രവർത്തകർ ഇടപെട്ടതോടെ തന്റെ ആഗ്രഹം സഫലമായി.
കെ റെയിൽ വിഷയത്തിൽ സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളുന്നയിക്കുകയാണ് വേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വേദിക്ക് മുന്നിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി ഒരു പെൺകുട്ടി.
You must be logged in to post a comment Login