തിരുവനന്തപുരം കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ചു. ഡച്ച് പൗരന് ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യമാണ് പൊലീസ് റോഡില്‍ ഒഴിച്ചുകളഞ്ഞത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കോവളത്തെത്തിയ വിദേശ പൗരന് മദ്യം വാങ്ങിയ ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. വഴിയരികില്‍ ചെക്കിങ്ങിനിടെ പൊലീസ് വിദേശിയുടെ ബാഗ് പരിശോധിച്ചു. ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതോടെ പൊലീസ് ബില്‍ ചോദിച്ചു.
ബില്‍ കൈവശമില്ലെന്നും ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥന് മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.
You must be logged in to post a comment Login