ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് മോശം തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഡുവാൻ ഒലിവിയർ ആണ് ഇന്ത്യയെ തകർത്തത്.
കോലിയ്ക്ക് പരുക്കേറ്റതിനാൽ താത്കാലിക ക്യാപ്റ്റനായ ലോകേഷ് രാഹുൽ ഹനുമ വിഹാരി എന്നിവരാണ് ക്രീസിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ രാഹുലും അഗർവാളും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി.
ആദ്യ വിക്കറ്റിൽ 36 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ചുരുങ്ങിയത് 250 റൺസ് എങ്കിലും നേടാതെ ഇന്ത്യക്ക് മത്സരത്തിൽ പ്രതീക്ഷ വെക്കാനാവില്ല.
You must be logged in to post a comment Login