ഒരു പക്ഷേ ഇന്ത്യയിൽ ഇതുവരെ പ്രഖ്യാപിച്ചതിൽ വച്ച് ഏറ്റവും വിചിത്രമായ എക്സ്ചേഞ്ച് ഓഫറായിരിക്കാം ഇത്: ‘റിയല്‍മി 8എസ് 5ജി’ ഫോണ്‍ എക്സ്ചേഞ്ചായി നല്‍കുന്നവര്‍ക്ക് ‘അഗ്നി 5ജി’ ഫോണ്‍ ഫ്രീയായി നല്‍കുമെന്ന് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ലാവ പ്രഖ്യാപിച്ചു. ഈ ഒരു മോഡലിനു മാത്രമാണ് എക്സ്ചേഞ്ച് ഓഫര്‍ നൽകുന്നതെന്നും ‘ജിഎസ്എം അരീന’ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട് ഫോണ്‍’ എന്നാണ് ലാവ അവരുടെ അഗ്നി മോഡലിനെ വിശേഷിപ്പിക്കുന്നത്. ഇരു മോഡലുകള്‍ക്കും ഏകദേശം സമാനമായ ഫീച്ചറുകളാണ് ഉള്ളത്. ഇരു ഫോണുകളുടെയും 8/128 ജിബി വേരിയന്റുകള്‍ വില്‍ക്കുന്നത് 19,999 രൂപയ്ക്കാണ്. ഇതാദ്യമായായിരിക്കണം എക്സ്ചേഞ്ച് വഴി തങ്ങളുടെ ഫോണ്‍ ഫ്രീയായി നല്‍കുമെന്ന പരസ്യവുമായി ഒരു കമ്പനി എത്തുന്നത്.
∙ ഫീച്ചറുകള്‍
അഗ്നി 5ജിക്ക് 6.78-ഇഞ്ച് സ്ക്രീന്‍ വലുപ്പമാണുളളതെങ്കില് 8എസിന് 6.5-ഇഞ്ച് ആണ് ഡിസ്പ്ലേയുടെ വലുപ്പം. അഗ്നി മോഡലിനു നാലു പിന് ക്യാമറകള്‍ ഉണ്ട്. റിയല്‍മിക്ക് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഇരു മോഡലുകള്‍ക്കും മീഡിയാടെക്കിന്റെ എംടികെ 810 ആണ് പ്രോസസര്‍. എന്നാല്‍, തങ്ങളുടെ അഗ്നി 5ജിയുടെ പ്രോസസറാണ് നല്ലതെന്ന് ലാവ അവകാശപ്പെടുന്നു. അതെന്തുകൊണ്ടാണെന്ന് ലാവയും വ്യക്തമാക്കിയിട്ടില്ല. അത് എഴുതിയപ്പോള്‍ വന്ന തെറ്റായിരിക്കും അല്ലാതെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരിക്കില്ലെന്ന് നമുക്കു പ്രതീക്ഷിക്കാമെന്ന് ജിഎസ്എംഅരീന പറയുന്നു. അതേസമയം, അഗ്നി 5ജിക്ക് ഫോണിന് ഭാരക്കൂടുതലും വലുപ്പക്കൂടുതലും ഉണ്ടെന്ന കാര്യത്തെക്കുറിച്ച് ലാവ മിണ്ടുന്നില്ലെന്നും ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഫുള്‍ എചിഡി പ്ലസ് ഡിസ്പ്ലേ, 90 ഹെട്സ് റിഫ്രഷ് റേറ്റ്, കോര്‍ണിങ് ഗോറില ഗ്ലാസ് 3 സംരക്ഷണം, പഞ്ച് ഹോള്‍ 16എംപി സെല്‍ഫി ക്യാമറ എന്നിവ ഉണ്ട്. പിന് ക്യാമറാ സിസ്റ്റത്തില്‍ 64എംപി ആണ് പ്രധാന ക്യാമറയുടെ റെസലൂഷന്‍. ഒപ്പം 5എംപി വൈഡ്, 2എംപി മാക്രോ, 2എംപി ഡെപ്ത് സെന്‍സറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൂപ്പര്‍ നൈറ്റ്, പ്രോ മോഡ് തുടങ്ങിയവയും ഉണ്ട്. ബാറ്ററി 5000 എംഎഎച് ആണ്. ഫോണിന് 33w ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്. സൈഡിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. മൂന്നു 5ജി ബാന്‍ഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
You must be logged in to post a comment Login