സ്മാർട് ഫോൺ നിർമാതാക്കൾക്കു പിന്നാലെ ഇലക്ട്രോണിക് വ്യവസായത്തിലെ കൊമ്പന്മാരായ സോണി ഗ്രൂപ്പും വൈദ്യുത വാഹന മേഖലയിൽലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. വരുന്ന മേയ് മാസത്തിനകം തന്നെ ഇതിനായി പുതിയ കമ്പനി സ്ഥാപിക്കാനാണു ജാപ്പനീസ് ഗ്രൂപ്പായ സോണിയുടെ പദ്ധതി.
യു എസിൽ കൺസ്യൂമർ ടെക്നോളജി അസോസിയേഷൻ(സി ഇ എസ്) സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യാ സമ്മേളനത്തിൽ പങ്കെടുമ്പോഴാണു സോണി ചെയർമാനും പ്രസിഡന്റുമായ കെനിചിരൊ യോഷിദാ, കമ്പനി വൈദ്യുത വാഹന മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചത്. ഇ വി വിഭാഗത്തിലെ പ്രവർത്തനത്തിനായി വരുന്ന വസന്തകാലത്തിനുള്ളിൽ സോണി മൊബിലിറ്റി ഇൻകോർപറേറ്റഡ് എന്ന പുതിയ കമ്പനി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയുടെ വൈദ്യുത വാഹന മാതൃക ഇതിനോടകം തന്നെ പരീക്ഷണ ഓട്ടത്തിനു സജ്ജമായിട്ടുണ്ട്.
You must be logged in to post a comment Login