മോട്ടോറോളയുടെ ഏറ്റവും പുതിയ ടാബ് ലെറ്റായ മോട്ടോ ടാബ് ജി70 ബ്രസീലില്‍ പുറത്തിറക്കി. 2കെ ഡിസ്പ്ലേ, ക്വാഡ് സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, 7700 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ടാബ് ജി70 യുടെ മുഖ്യ സവിശേഷതകള്‍. ജനുവരി 18ന് ഇന്ത്യന്‍ വിപണിയിലും ടാബ് അവതരിപ്പിക്കും. ഫ്ളിപ്കാര്‍ട്ടില്‍ ഇതിനകം മോട്ടോ ടാബ് ജി70 ന് വേണ്ടിയുള്ള പ്രത്യേക പേജ് തയ്യാറാക്കിയിട്ടുണ്ട്.
മോട്ടോ ടാബ് ജി70 ന്റെ 4ജിബി/64 ജിബി സ്റ്റോറേജ് വേരിയന്റിന് ബ്രസീലില്‍ 2399 റിയാല്‍ (28,000 രൂപ) ആണ് വില.
അലൂമിനിയം ബോഡിയില്‍ 11 ഇഞ്ച് ഐപിഎസ് 2കെ (2000×1200) ഡിസ്പ്ലേയാണിതിന്. ഒക്ടാകോര്‍ മീഡിയാ ടെക്ക് ഹീലിയോ ജി90ടി പ്രൊസസറില്‍ നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കുകയും ചെയ്യാം.
പ്രത്യേക ഗൂഗിള്‍ കിഡ്സ് സ്പേസും ടാബില്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി അധ്യാപകര്‍ തിരഞ്ഞെടുത്ത 10,000 ആപ്പുകള്‍ ഇതില്‍ ലഭ്യമാണ്.
7,000 എംഎഎച്ച് ബാറ്ററിയില്‍ 20 വാട്ട് ടര്‍ബോ പവര്‍ ചാര്‍ജിങ് ലഭ്യമാണ്. 13 എംപി റിയര്‍ ക്യാമറയും എട്ട് എംപി സെല്‍ഫി ക്യാമറയുമാണഇതിലുള്ളത്.
ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട്. ക്വാഡ് സ്പീക്കറില്‍ ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനമാണുള്ളത്. പച്ച നിറത്തില്‍ മാത്രമാണ് ഇത് വിപണിയിലെത്തുക.
You must be logged in to post a comment Login