മാക്ക് (Mac) കംപ്യൂട്ടറിലെ വെബ് ക്യാമറയുടെ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിന് സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിയായ റയാന് പിക്രെനിന് ആപ്പിളിന്റെ പാരിതോഷികം. 100,500 ഡോളറാണ് പാരിതോഷികമായി നല്‍കിയത്. മാക്ക് കംപ്യൂട്ടറുകളിലെ വെബ് ക്യാമറ ഹാക്കര്‍മാര്‍ക്ക് അനധികൃതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രശ്നമാണ് റയാന് കണ്ടെത്തിയത്. ഐക്ലൗഡ് ഷെയറിങ്, സഫാരി15 എന്നിവയിലെ ഒരു കൂട്ടം പ്രശ്നങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ഒരു ഹാക്കറിന് മാക്കിലെ വെബ്ക്യാമിലേക്ക് പ്രവേശം ലഭിക്കുമെന്ന് റയാന് ഒരു ബ്ലോഗ്പോസ്റ്റില്‍ പറയുന്നു.
മാക്ക് ഉപഭോക്താവ് സന്ദര്‍ശിച്ച എല്ലാ വെബ്സൈറ്റുകളിലേക്കും ഇതുവഴി ഹാക്കര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. അതായത് ക്യാമറ ഓണ്‍ ആക്കാന്‍ സാധിക്കുന്നതിന് പുറമെ നിങ്ങളുടെ ഐക്ലൗഡ്, പേപാല്‍, ഫേസ്ബുക്ക്, ജിമെയില്‍ പോലുള്ള അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും ഈ സുരക്ഷാ പ്രശ്നത്തിലൂടെ സാധിക്കുമായിരുന്നുവെന്നും റയാന് പറയുന്നു.
സഫാരി ബ്രൗസറിലെ വെബ് ആര്‍ക്കൈവ് ഫയല്‍സ് ചൂഷണം ചെയ്ത് ഒരു ഹാക്കര്‍ക്ക് കംപ്യൂട്ടറിലെ മുഴുവന്‍ ഫയലുകളിലേക്കും പ്രവേശനം ലഭിക്കും.
ഈ പ്രശ്നങ്ങളൊന്നും തന്നെ ആപ്പിള്‍ എടുത്തു പറഞ്ഞിട്ടില്ല. എങ്കിലും സോഫ്റ്റ് വെയര്‍ സെക്യൂരിറ്റി ഫിക്സ് അവതരിപ്പിച്ചിട്ടുണ്ട്.
ആപ്പിള്‍ ഉപകരണങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്കുന്ന ബഗ് ബൗണ്ടി പ്രോഗ്രാമില്‍ 100,000 ഡോളറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
You must be logged in to post a comment Login