Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോവിഡ് നിയന്ത്രണം ഇല്ലാതെ ഇന്ന് മുതൽ ബാറുകളും, ഹോട്ടലുകളും പ്രവർത്തിക്കും’; സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്നലെ സർക്കാർ പുറത്തിറക്കിയ നിർദ്ദേശപ്രകാരം സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.

ബാറുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമയ നിയന്ത്രണവും ഇരിപ്പിട നിയന്ത്രണവും പിൻവലിക്കുകയും. ഇവയ്ക്ക് കോവിഡ് നിയന്ത്രണത്തിന് മുൻപ് ഉണ്ടായിരുന്ന സമയക്രമത്തിൽ ഇനി മുതൽ പ്രവർത്തിക്കാമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

സർക്കാർ-അർധസർക്കാർ-പൊതുമേഖലാ ഓഫീസുകളിൽ മീറ്റിംഗുകൾ, ട്രെയിനിങ്ങുകൾ എന്നിവ ആവശ്യമെങ്കിൽ ഓഫ്ലൈനായി നടത്താനും സർക്കാർ അനുവാദമുണ്ട്. പൊതു പരിപാടികൾ 25 സ്‌ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വീതം പങ്കെടുപ്പിക്കാമെന്നും ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതും ഒഴിവാക്കിയതായും സർക്കാർ വിശദമാക്കി. രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...