ടാറ്റ എസ്യുവികളായ പഞ്ച്, നെക്സണ്‍, ഹാരിയര്‍, സഫാരി എന്നിവയുടം കാസിരംഗ എഡിഷന് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. കാസിരംഗ എഡിഷനില്‍ വാഹനങ്ങളുടെ അകത്തും പുറത്തും മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഉണ്ടാകും. ചുറുചുറുക്കിനും കരുത്തിനും പേരുകേട്ട ഇന്ത്യയുടെ ഒറ്റക്കൊമ്പന് കാണ്ടാമൃഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കാസിരംഗ എഡിഷന് എസ്യുവികള് പുറത്തിറക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ് രാജന് അംബ പറഞ്ഞു
ഐപിഎല്ലിനിടെ നടത്തിയ പരിപാടിയിലാണ് പുതിയ സ്പോണ്‍സര്‍മാര്‍ കൂടിയായ ടാറ്റ മോട്ടോഴ്സ് പഞ്ച് കാസിരംഗ എഡിഷന് പുറത്തിറക്കിയത്. ലേലത്തില്‍ വെച്ച ഈ പഞ്ച് കാസിരംഗ എഡിഷനില്‍ നിന്നുള്ള വരുമാനം അസമിലെ കാസിരംഗ ദേശീയ പാര്‍ക്കിലെ കാണ്ടാമൃഗ സംരക്ഷണ പദ്ധതികള്‍ക്ക് നല്‍കുമെന്നും ടാറ്റ അറിയിച്ചിരുന്നു. കാസിരംഗ എഡിഷനില്‍ പഞ്ച്, നെക്സണ്‍, ഹാരിയര്‍, സഫാരി മോഡലുകള്‍ക്ക് വേണ്ടി യഥാക്രമം ഏകദേശം 20000, 69000, 67000, 21000 രൂപ അധികം നല്‍കേണ്ടി വരും.
You must be logged in to post a comment Login