Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

2020 ലെ ഇന്ത്യയുടെ ജിഡിപിയില്‍ യൂട്യൂബ് ക്രിയേറ്റര്‍മാരുടെ പങ്ക് 6800 കോടി രൂപ

2020 ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തിലേക്ക് യൂട്യൂബ് ക്രിയേറ്റര്‍മാരുടെ സംഭാവന 6800 കോടി രൂപയാണെന്ന് യൂട്യൂബ്. ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടാണ് യൂട്യൂബ് പുറത്തുവിട്ടത്. 6,83,900 ലക്ഷം തൊഴിലുകള്‍ക്ക് യൂട്യൂബ് പിന്തുണ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഒരു ലക്ഷം വരിക്കാരുള്ള യൂട്യൂബ് ചാനലുകളുടെ എണ്ണം 40000 എത്തിയിട്ടുണ്ടെന്നാണ് വിവരം. വര്‍ഷം 45 ശതമാനത്തിന്റെ വളര്‍ച്ചയാണിതിനുള്ളത്. കൂടുതല്‍ ഇന്ത്യന്‍ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ പ്രേക്ഷകരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ യൂട്യൂബ് നെറ്റ് വര്‍ക്കിനുള്ള സ്വാധീനം വ്യക്തമാക്കുന്ന ഇത്തരത്തില്‍ ആദ്യത്തെ റിപ്പോര്‍ട്ട് ആണിതെന്ന് ഓക്‌സഫഡ് എക്കോണമിക്‌സ് മേധാവി അഡ്രിയന്‍ കൂപ്പര്‍ പറഞ്ഞു.

തങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ യൂട്യൂബിന് പോസിറ്റീവ് ആയ സ്വാധീനമാണുള്ളത് എന്ന് ഇന്ത്യയിലെ 80 ശതമാനം ക്രിയേറ്റീവ് സംരംഭകര്‍ പറഞ്ഞു. എട്ട് വ്യത്യസ്ത വഴികളിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് വരുമാനമുണ്ടാക്കാന്‍ യൂട്യൂബ് അനുവദിക്കുന്നുണ്ട്. ആറ് അക്കങ്ങളോ അതില്‍ കൂടുതലോ വരുമാനം ഉണ്ടാക്കുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വര്‍ഷം 60% വര്‍ധനവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...