Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘കെ റെയിൽ ബോധവൽക്കരണത്തിനെതിരെ നാട്ടുകാർ’; വീടുകളിൽ പോസ്റ്റർ പതിപ്പിച്ച് പ്രതിഷേധം

ആലപ്പുഴ: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം. കെ റെയിൽ ബോധവൽക്കരണത്തിന് ആരും വരരുതെന്ന പോസ്റ്റർ പതിപ്പിച്ചാണ് ഇത്തവണത്തെ പ്രതിഷേധം. വീടിന്റെ ഗേറ്റിന് പുറത്ത് മതിലിൽ പതിപ്പിച്ചാണ് ചെങ്ങന്നൂരിലെ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതിയുടെ ബോധവൽക്കരണത്തിനായി എത്തിയ സി പി എം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പ്രദേശത്തെ പത്തോളം വീടുകളുടെ മതിലിൽ പ്രദേശത്തുകാർ പോസ്‌റ്റർ പതിപ്പിച്ചത്.

‘കെ റെയിൽ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുതെന്നും’ പോസ്‌റ്ററിൽ പറയുന്നു. ഒരു ന്യായീകരണവും കേൾക്കാൻ തയ്യാറല്ലെന്നും കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാർ ബോധവത്കരണത്തിനെത്തിയവരോട് പറയുകയും ചെയ്തു. തുടർന്ന് വിശദീകരണ ലഘുലേഖകൾ പോലും വാങ്ങാൻ നാട്ടുകാർ തയ്യാറായില്ല.

വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിനായി 2.06 ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതോടെ മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടപ്പെടും എന്നുള്ളതാണ് നാട്ടുകാരുടെ ആശങ്ക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...