ഡൽഹി: രാജ്യ വിരുദ്ധ ഉള്ളടക്കവും വ്യാജ വാർത്തകളും പോസ്റ്റ് ചെയ്തതിന് 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾക്കും 4 പാകിസ്ഥാൻ ആസ്ഥാ നമായുള്ള യൂട്യൂബ് ചാനലുകൾക്കും വിലക്ക്. ഈ ചാനലുകൾ ടി വി ന്യൂസ് ചാനലുകളുടെ ലോഗോകളും തെറ്റായ ലഘുചിത്രങ്ങളും ഉപയോഗിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
2021ലെ ഐ ടി റൂൾസിന് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉൾപ്പെടുത്തി 22 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്സൈറ്റ് എന്നിവ ബ്ളോക്ക് ചെയ്യാൻ തീരുമാനിച്ചതായി ഏപ്രിൽ 4ന് പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ബ്ളോക്ക് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ടെന്നും ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചതായി മന്ത്രാലയം പറയുന്നു.
You must be logged in to post a comment Login