Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇരുപത്തിമൂന്നാമത് സി പി ഐ എം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ: ഇരുപത്തിമൂന്നാമത് സി പി ഐ എം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കം പ്രമുഖ നേതാക്കളും ചടങ്ങിൽ പംകെടുത്തു. ചെമ്പതാക അധ്വാനിക്കുന്ന വർഗത്തിന്റെ മോചന പതാകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പറഞ്ഞു.

ഇടത് സർക്കാരിനെതിരെ എല്ലാ വലത് ശക്തികളും ഒരുമിച്ച് നിൽക്കുകയാനിന്നും ഇത് സി പി ഐ എമ്മിനോടുള്ള വിരോധമാനിന്നും ഇവർ നാട്ടിൽ വികസനം വേണ്ടെന്ന് വാദിക്കുന്നു. യുഡിഎഫ് എംപിമാർ കേരളത്തിനായി ശബ്‌ദം ഉയർത്തുന്നില്ലെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചു. ജനവികാരത്തിനായി നിൽക്കുന്നവർ ശോഷിച്ചു ഇല്ലാതാകുന്നതാണ് കാണാൻ കഴിയുന്നത്. ബിജെപിയുടെ പ്രത്യേയശാസ്‌ത്ര ശത്രു എ പി ഐ എം ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നാളെ രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൽഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. നായനാർ അക്കാദമിയിൽ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...