Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസിൽ എസ്‌.പിക്കെതിരെ ഹാക്കര്‍ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസില്‍ ഹാക്കര്‍ സായ് ശങ്കർ ക്രൈം ബ്രാഞ്ച് എസ്‌ പിക്കെതിരെ ഹൈക്കോടതിയിൽ. പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്‌ പി മോഹനചന്ദ്രനെതിരെ സായ് ശങ്കറിന്‍റെ ആരോപണം.

കോഴിക്കോട് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങൾ അറിയിച്ചത്. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നു കൊണ്ടിരിക്കുമെന്ന് എസ്‌ പി മോഹനചന്ദ്രൻ പറഞ്ഞതായും സായ് കോടതിയെ അറിയിച്ചു.

അതേസമയം, എസ്‌ പിയുടെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണം പുറത്തുവന്നു. എന്താണ് പോലീസ് പീഡനമെന്ന് കാണിച്ചല്ലെ പറ്റൂ എന്നും ഹാജരാകാതിരുന്നാൽ കൂടുതൽ കേസുകൾ കണ്ടെത്താനാകുമെന്നുമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത് പെൻഡ്രൈവും സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...