ഡൽഹി: കോവിഷീല്‍ഡും കോവാക്സിനും ഡോസിന് 225 രൂപയാക്കാന്‍ ധാരണയായി. സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന വാക്സിനുകൾകളുടെ വിലകളിലാണ് ധാരണയായത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെകിന്റെയും അധികൃതരുമായി ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം.
രാജ്യത്ത് പുതിയ വില ഉടന്‍ പ്രാബല്യത്തിലാവും. ഒറ്റ ഡോസിന് സ്വകാര്യ ആശുപത്രികളില്‍ നേരത്തെ 600 രൂപ ഈടാക്കിയിരുന്നത് ഇനി 225 രൂപയാക്കുകയാണ് ചെയ്തത്.
കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തി സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്സിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അദാര്‍ പൂനവല ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.
You must be logged in to post a comment Login