കൊച്ചി: ലുലു മാളിൽ വിദ്യാർഥിനിക്കുനേരെ ആക്രമണം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിൽ എത്തിയ തമിഴ്നാട് സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചകേസിൽ കൊടുങ്ങലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റ് ചെയ്തത്.
കേരളത്തിലെ പലയിടങ്ങളും സന്ദർശിച്ച ശേഷം പ്ളസ് ടു വിദ്യാർഥിനിയും സംഘവും ലുലു മാളിൽ എത്തിയ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ഇവിടെ എത്തിയിരുന്നു. ഈ തിരക്കിനിടെ ഇന്നലെ വൈകിട്ടായിരുന്നു പെകുട്ടിക്കുനേരെ ആക്രമണം ഉണ്ടായത്.
തുടർച്ചയായ ശല്യത്തെ തുടർന്ന് സ്ഥലത്ത് നിന്നും ഒഴിഞ്ഞുമാറിയെങ്കിലും ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തിയെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
You must be logged in to post a comment Login