കൊച്ചി: എം സി ജോസഫൈന്റെ ചെങ്കൊടി പുതച്ച മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ജോസഫൈന്റെ മകൻ മനു മത്തായിയും ചേർന്നാണ് മൃതദേഹം കൈമാറിയത്.
ഇന്നലെ ഉച്ചയോടെ ആയിരുന്നു സി പി ഐ എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈൻ അന്തരിച്ചത്. കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ഹൃദയാഘാതത്തെ തുടർന്ന് എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.
വനിതാ കമ്മീഷൻ മുൻ അധ്യക്ഷയായ എം സി ജോസഫൈൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
You must be logged in to post a comment Login