തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പ്. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതേസമയം ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൾ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ശക്തമായ മഴയോടോപ്പം ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി.
You must be logged in to post a comment Login